മാനന്തവാടി : വോട്ടർ അവബോധവും ജനാധിപത്യ മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് വയനാട് ജില്ലയിലെ മികച്ച കോളേജായി മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിനെ തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പ് കാലയളവിൽ കോളേജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ (ELC) നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഈ അംഗീകാരം.വയനാട് ജില്ലാ കളക്ടറിൽ നിന്ന് കോളേജ് അധികൃതർ പ്രശംസാപത്രം ഏറ്റുവാങ്ങി.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഉത്തരവാദിത്വമുള്ള പൗരത്വം വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ട് വൈവിധ്യമാർന്ന പരിപാടികളാണ് കോളേജ് സംഘടിപ്പിച്ചത്. യുവവോട്ടർമാരെ ബോധവൽക്കരിക്കുക, വോട്ടിംഗിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ ഇലക്ഷൻ ലിറ്ററസി ക്ലബ്ബ് സജീവമായ പങ്കുവഹിച്ചു.
