കല്‍പ്പറ്റ : ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി 25ന് എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജിനചന്ദ്ര ഓഡിറ്റോറിയത്തില്‍ 25ന് പ്രീ മണ്‍സൂണ്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നു. പഞ്ചായത്തുകളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയാണ് പരിപാടി. രാവിലെ 10ന് തുടങ്ങും. ജില്ലയുടെ ഭൂപകൃതിയും സൂക്ഷ്മ കാലാവസ്ഥയും മറ്റിടങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. മഴക്കെടുതികള്‍ പ്രതിരോധിക്കുന്നതിന് ഓരോ പ്രദേശത്തിനും യോജിച്ച ആസൂത്രണവും മാര്‍ഗങ്ങളും വേണം. മാറുന്ന കാലാവസ്ഥ, മഴയുടെ മാതൃക എന്നീ വിഷയങ്ങളില്‍ ബോധവത്കരണം നല്‍കി പ്രാദേശിക ജനതയെ കെടുതികള്‍ പ്രതിരോധിക്കാന്‍ സജ്ജമാക്കേണ്ടത് അനിവാര്യതയാണ്. ഈ പശ്ചാത്തലത്തിലാണ് മീറ്റിംഗ് തീരുമാനിച്ചതെന്ന് ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് അറിയിച്ചു.