മുള്ളൻകൊല്ലി : സി.പിഎം പോളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അഴിമതിക്കാരായ മക്കൾ ജയിലിടക്കപ്പെടാതിരിക്കാൻ സി.പി.എം.പാർട്ടിയെ കാവിവൽക്കരിച്ച് RSS ന് അടിയറ വെയ്ക്കുകയാണെന്ന് കെ.പി.സി.സി. ജനറൽ സിക്രട്ടറി കെ.എൽ.പൗലോസ് ആരോപിച്ചു.പിണറായി വിജയൻ്റെ പാത പിന്തുടർന്നുകൊണ്ടു’ വയനാട്ടിലെ സി.പി.എം. നേതാക്കളും വയനാട് ഇതുവരെ കണ്ടിട്ടില്ലാത്ത വൻ അഴിമതിക്ക് അടിമപ്പെട്ടിരിക്കുകയാണ്.
120 കോടിയുടെ ബ്രഹ്മഗിരിതട്ടിപ്പിൽ ഒ ആർ. കേളുവും ജില്ലയിലെ പ്രധാന സി.പി.എം. നേതാക്കളും കുറ്റക്കാരാണ്.സഖാവ് വർഗീസ് വൈദ്യർ സദുദ്ദേശത്തോടെ ആരംഭിച്ച ഉദ്യമമാണ് ജില്ലയിലെ എല്ലാ സി പി എം നേതാക്കളും ചേർന്ന് തകർത്തു കളഞ്ഞത്.വിലക്കയറ്റവും നികുതി വർദ്ധനവും അഴിമതിയും ധൂർത്തും മൂലം കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കിയ പിണറായിയുടെ ഭരണത്തെ താഴെയിറക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണ്.കോടാനുകോടി ഭക്തജനങ്ങളുടെ ആരാധന സങ്കേതമായ ശബരിമല ധർമ്മശാസ്താവിൻ്റെ സന്നിധിയിൽ നിന്നും കോടികളുടെ സ്വർണ്ണം ഈ സർക്കാരിൻ്റെ കാലത്ത് കടത്തി കൊണ്ടുപോയത് വിശ്വാസികൾ പൊറുക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മഗിരിയിൽ സിപിഎം നടത്തിയ ബ്രഹ്മാണ്ഡ അഴിമതിക്കെതിരെ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുള്ളൻകൊല്ലിയിൽ നടത്തിയ ജനസദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു.ഐ.സി. ബാലകൃഷ്ണൻഎം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി. കെ.കെ.വിശ്വാ നാഥൻ മാസ്റ്റർ എൻ.യു.ഉലഹന്നാൻ,ബീന ജോസ്,ഇ എ ശങ്കരൻ,കെ.പി.മധു,പി.ഡി.ജോണി,കെ.ജി.ബാബൂ,എം.എ സ്.പ്രഭാകരൻ,സണ്ണി ചാമക്കാല,ഗിരിജ കൃഷ്ണൻ,ടി എസ്.ദ്വിലീപ് കുമാർ,പി.കെ. വിജയൻ,സുനിൽ പാലമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.

 
             
                                     
                                     
                                         
                                         
                                         
                                         
                                         
                                        