ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെയെടുത്ത കള്ള കേസ് മതേതര ഇന്ത്യക്ക് അപമാനം:എൻ.സി.പി.എസ് വയനാട് ജില്ലാ കമ്മിറ്റി

കൽപ്പറ്റ : ഇടതു കൈകൊണ്ട് ഇരയെ ആശ്വസിപ്പിക്കുകയും വലതു കൈകൊണ്ട് വേട്ടക്കാരനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഗവർമെന്റുകൾ മത ന്യൂനപക്ഷങ്ങൾക്കെതിരെ സ്വീകരിക്കുന്നതെന്ന് എൻസിപി(എസ് )ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

2025 ഡിസംബറിൽ ഡൽഹിയിൽ നടന്ന ക്രിസ്മസ് കുർബാനയിലും പ്രീക്രിസ്മസ് ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത് ബഹുമാന്യനായ പ്രധാനമന്ത്രി രാജ്യത്തെ ന്യൂനപക്ഷങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ എല്ലാവരും വലിയ പ്രതീക്ഷകളിൽ ആയിരുന്നു. പക്ഷേ അതിനെ കടകവിരുദ്ധമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടിച്ചമർത്തപ്പെട്ടവരെയും പാർശ്വവൽകരിക്ക
പെട്ടവരെയും പുനരുദ്ധരിക്കുന്നതിന് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച പാവപ്പെട്ടവരായ പുരോഹിതരെയും കന്യാസ്ത്രീകളെയും കള്ളക്കേസുകളിൽ കുടുക്കി ന്യൂനപക്ഷങ്ങളുടെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തെ ഭൂരിപക്ഷ ഭരണകൂട ഭീകരത ഉപയോഗിച്ച് ഹനിക്കുന്നത് തടയണമെന്നും പ്രധാനമന്ത്രി ഇക്കാര്യത്തിൽ മൗനം വെടിയണമെന്നും കൂടാതെ സുപ്രീംകോടതി ഇക്കാര്യത്തിൽ നേരിട്ട് ഇടപെടണമെന്നും എൻസിപി (എസ് )വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, ജില്ലാ ബ്ലോക്ക് നേതാക്കളായ, പി സദാനന്ദൻ, റെനിൽ കെ വി, സി ടി നളിനാഷൻ, അനൂപ് ജോജോ, ഷാബു എപി, ബാലൻ എം കെ, ടി പി നുറുദ്ദീൻ, സലീം കടവൻ, അഡ്വ: എം ശ്രീകുമാർ, മമ്മൂട്ടി എളങ്ങോളി, സുദേഷ് മുട്ടിൽ, ഷൈജു വി കൃഷ്ണ, ടോണി ജോൺ, ബാലൻ കെ, ജെയിംസ് മാങ്കുത്തയിൽ, രാജൻ മൈക്കിൾ, മല്ലിക ആർ, സ്റ്റീഫൻ കെ സി , ലിജോ ബത്തേരി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *