ബെയ്ജിംഗ്: ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി കേസിൽ ഉൾപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി മുൻ നേതാവ് ലി ജിയാൻ പിംങിന് ഇന്നർ മംഗോളിയ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 42. 1 കോടി ഡോളറിന്റെ അഴിമതി നടത്തിയതിനാണ് ശിക്ഷ. അഴിമതി, കൈക്കൂലി, വെട്ടിപ്പ് ,സംഘടിത കുറ്റകൃത്യം എന്നിവയ്ക്ക് 2022 സെപ്റ്റംബറിൽ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീൽ ഇന്നർ മംഗോളിയയിലെ ഹയർ പീപ്പിൾസ് കോടതി ബുധനാഴ്ച തള്ളുകയായിരുന്നു. വിധി അന്തിമ പരിശോധനയ്ക്കും അനുമതിക്കുമായി ചൈനയിലെ പരമോന്നത കോടതിയായ സുപ്രീം പീപ്പിൾസ് കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയുടെ ചുമതല വഹിച്ചിരുന്ന നേതാവാണ് ലി ജിയാൻ പിം ങ്. 2007ൽ ചൈന വധശിക്ഷ കുറച്ചശേഷം ഈ ശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ നേതാവാണ് ലി ജിയാൻപിംങ് .