ചെന്നലോട്-ഊട്ടുപാറ റോഡു പണി കരാറുകാരൻ അനാസ്ഥ അവസാനിപ്പിക്കണം

ചെന്നലോട്-ഊട്ടുപാറ റോഡു പണി കരാറുകാരൻ അനാസ്ഥ അവസാനിപ്പിക്കണം

കോട്ടത്തറ : റോഡുപണി ആരംഭിച്ച് വർഷം മൂന്ന് കഴിഞ്ഞിട്ടും പണി പൂർത്തീയാക്കാത്ത കരാറുകാരന്റെ നടപടിയിൽ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.വെണ്ണിയോട് ഹോമിയോ ആശുപത്രിക്ക് സമീപവും വൈപ്പടിയിലും സൈഡ് കെട്ടുനതിന് വേണ്ടി റോഡിന്റെ പകുതിയോളം ഭാഗം കുഴിച്ച് നീക്കിവച്ചിട്ട് മാസങ്ങളായി.വിളിച്ചു പറയുമ്പോൾ ഇന്നുവരാം നാളെ വരാം എന്ന മറുപടികൾ മാത്രമാണ് പണി.ഇക്കാര്യത്തിൽ പൊതുമരാമത്ത് എൻ എച്ച് എ ഐ വിഭാഗം ഗുരുതര വീഴ്ചയാണ്ബോധപൂർവ്വം സൃഷ്ടിക്കുന്നത്.ഒരു ചെറിയ മഴ പെയ്താൽ റോഡ് ഇല്ലാതാകുന്ന അവസ്ഥയാണ്.ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത് ഇല്ലാതായി ജനം ദുരിതത്തിലാകും.ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് യോഗംമുന്നറിയിപ്പ് നൽകി. മണ്ഡലംപ്രസിഡന്റ് സി സി തങ്കച്ചൻ അധ്യക്ഷം വഹിച്ചു.മാണി ഫ്രാൻസിസ്,സുരേഷ് ബാബുവാളൽ, പി പി റെനീഷ്,പി എൽ ജോസ്,ബേബി പുന്നക്കൽ , സി സി രജിത,സി കെ ഇബ്രായി,ജോസ് പീയൂസ്, എം വി ടോമി,പി കെ ജോൺ,ജസ്റ്റിൻ പാറേകാട്ടിൽ വിനോജ് പി ഇ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *