ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്

ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്

മേപ്പാടി : ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട എൻ.സി.സി കേഡറ്റുകൾക്ക് സഹായഹസ്തവുമായി കൊല്ലം എൻ.സി.സി ഗ്രൂപ്പ്. വയനാട് ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന ഏഴ് എൻ.സി.സി കേഡറ്റുകൾക്ക് 11. 25 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു. മുണ്ടക്കൈ -ചൂരൽമല പ്രദേശങ്ങളിൽ നിന്ന് വയനാട് ജില്ലയിലെ വിവിധ കോളേജുകളിൽ പഠിക്കുകയും സജീവമായി എൻ.സി.സിയിൽ പ്രവർത്തിക്കുകയും ചെയ്ത ഏഴ് വിദ്യാർത്ഥികളെ ഉരുൾ ദുരന്തം നേരിട്ട് ബാധിച്ചിരുന്നു. പലർക്കും ഉറ്റ ബന്ധുക്കളെയും ജീവനോപാധിയും അവരുടെ കുടുംബത്തിലെ ജീവനോപാധിയും വീടും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. ആർമിയുടെ നേതൃത്വത്തിലും എൻ.സി.സിയുടെ നേതൃത്വത്തിലും എൻ.സി.സി കമാൻഡിങ് ഓഫീസർമാർ ഉരുൾപൊട്ടൽ ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എത്തുകയും ദുരിതം നേരിട്ട് കാണുകയും ചെയ്തിരുന്നു . ഇതിനെ തുടർന്നാണ് എൻ സി സി കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി സുരേഷിന്റെ നേതൃത്വത്തിൽ എൻ.സി.സി കുടുംബത്തിൽ നിന്നുള്ള സാമ്പത്തിക സഹായം വയനാട്ടിലുള്ളവർക്ക് എത്തിച്ച് നൽകിയത്. കൽപ്പറ്റ എൻ എം എസ് എം ഗവൺമെൻറ് കോളേജിൽ നടന്ന ചടങ്ങിൽ ഏഴ് വിദ്യാർഥികൾക്കും കൂടി 11.25 രക്ഷം രൂപ ബ്രിഗേഡിയർ ജി സുരേഷ് നൽകി കൈമാറി. ദുരിതബാധിതർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും അതിജീവനത്തിന്റെ പാതയിലുള്ളവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വയനാടിനൊപ്പം തങ്ങളും ഉണ്ടെന്ന് സന്ദേശം എല്ലാവരിലും എത്തിക്കുകയും ആണ് ഇതുകൊണ്ട് ലക്ഷ്യം വെച്ചതെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.എൻ.സി.സി എട്ടാം കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ വികാസ് ശർമ, അഞ്ചാം കേരള എൻ സി സി ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ അവിജിത് ദാസ് , കൊല്ലം ഗ്രൂപ്പ് ട്രെയിനിങ് ഓഫീസർ വൈശാഖ് ധരൺ ,വയനാട് ജില്ല ലോ ഓഫീസർ സി കെ ഫൈസൽ, കൽപ്പറ്റ എൻ എം എം ഗവൺമെൻറ് കോളേജ് പ്രിൻസിപ്പാൾ സുബിൻ പി ജോസഫ്, കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ജില്ലാ പ്രസിഡണ്ട് പി പി മത്തായി കുഞ്ഞ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *