ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസം: പീപ്പിള്‍സ് ഫൗണ്ടേഷന്‍ കച്ചവട പുനഃസ്ഥാപന പൂര്‍ത്തീകരണം-സ്വയം തൊഴില്‍ പദ്ധതി പ്രഖ്യാപനം ജൂൺ 9 ന്

കല്പറ്റ : ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ നാശം സംഭവിച്ച കച്ചവടസ്ഥാപനങ്ങൾ പുനസ്ഥാപിക്കാൻ എറൈസ് മേപ്പാടി പദ്ധതിയിൽ ഉൾപ്പെടുത്തി പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്കരിച്ച പദ്ധതി പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 77 സ്ഥാപനങ്ങൾക്ക് 134 ലക്ഷം രൂപയാണ് ഇതിനായി പീപ്പിൾസ് ഫൗണ്ടേഷൻ നല്കിയത്. ഇതിൽ 72 സ്ഥാപനങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതിനകം പുനരാരംഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. ബാക്കി സ്ഥാപനങ്ങൾ തുടങ്ങാൻ നടപടികൾ എടുത്തു വരുന്നു.വിവിധ വ്യാപാര സംഘടനകളുടെയും രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെയും കൂടി സഹായത്തോടെയാണ് ഈ സ്ഥാപനങ്ങൾ പുനരാരംഭിച്ചത്. സഹായം നല്കിയ സ്ഥാപനങ്ങൾ പുനരാരംഭിക്കുന്നു എന്നു ഉറപ്പ് വരുത്താൻ ആവശ്യമായ ഫോളോ അപ്പ് നടപടികളും പീപ്പിൾസ് ഫൗണ്ടേഷൻ സ്വീകരിക്കുകയുണ്ടായി.
ഉരുൾപൊട്ടൽ മൂലം തൊഴിൽ നഷ്ടപ്പെട്ട 100 പേർക്കു സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയും എറൈസ് മേപ്പാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുണ ഭോക്താക്കളെ തെരഞ്ഞെടുത്തു.രണ്ടു കോടി രൂപയാണ് ഇതിനായി വകയിരുത്തിയത് . രണ്ടു പദ്ധതികളിലുമായി 500 തൊഴിലവസരങ്ങളാണ് പീപ്പിൾസ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.
ഇതുൾപ്പെടെ 20 കോടി രൂപ മതിപ്പു ചെലവ് വരുന്ന വിവിധ പദ്ധതികളാണ് പുനരധിവാസ പരിപാടിയുടെ ഭാഗമായി പീപ്പിൾസ് ഫൌണ്ടേഷൻ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്
കച്ചവടസ്ഥാപനങ്ങൾ പുനസ്ഥാപിക്കാനുള്ള പദ്ധതിയുടെ സമാപന പ്രഖ്യാപനവും സ്വയംതൊഴിൽ പദ്ധതി യുടെ പ്രഖ്യാപനവും ഈ മാസം 9 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് മേപ്പാടി എം.എസ്,എ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.ഐ നൗഷാദ് അധ്യക്ഷത വഹിക്കും.

എം.എല്‍.എമാരായ ടി.സീദ്ദീഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. ദേവകി ,മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ബാബു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിന്‍ ടി. ജോയ്, വ്യാപാരി വ്യവസായി സമിതിജില്ലാ സെക്രട്ടറി പ്രസന്നകുമാര്‍, പീസ് വില്ലേജ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ബാലിയിൽ മഹമൂദ് ഹാജി, ജമാഅത്തെ ഇസ്‌ലാമി, കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, ബൈത്തുസ്സകാത്ത് കേരള ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, കെ.എസ്.എസ്.ഐ.എ സംസ്ഥാന ജോ.സെക്രട്ടറി കെ.വി അന്‍വര്‍, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ലാ പ്രസിഡണ്ട് ജമീല പി.കെ, മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് കെ.കെ അഹമ്മദ് ഹാജി, വെല്‍ഫയര്‍ പാര്‍ട്ടി ജില്ല പ്രസിഡണ്ട് ഫൈസല്‍ പി.എച്ച്, ജെ.ഡി.യു ജനറല്‍ സെക്രട്ടറി ജുനൈദ് കൈപ്പാണി, ജെ.എസ്.എസ് മലപ്പുറം ഡയറക്ടര്‍ ഉമ്മര്‍ കോയ, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുകുമാരന്‍, നൂറുദ്ദീന്‍ എന്നിവർ പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍:
ടി.പി യൂനുസ് (ചെയർമാൻ, എറൈസ് മേപ്പാടി)
സി.കെ സമീര്‍ (പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍)
സുഹൈര്‍ ടി കെ, ( പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രൊജക്ട് ഡയറക്ടര്‍), പി മുഹമ്മദ്‌ കലവറ, വി. ടി മുഹ്സിൻ

Leave a Reply

Your email address will not be published. Required fields are marked *