ചീരാൽ : ചീരാൽ കൊഴുവണയിൽ വന്യമൃഗ ആക്രമണം,കാവുമളയിൽ രാജീവിൻ്റെ വീട്ടിലെ കൊഴികളെയാണ് പട്ടിപുലി എന്ന് സംശയിക്കുന്ന വന്യ ജീവി കൊന്ന് തിന്നത്.ഇന്നലെ രാത്രിയാണ് സംഭവം.രാജീവിൻ്റെ വീട്ടിലെ പട്ടിയെയും ഇന്നലെ രാത്രി മുതൽ കാണാനില്ല.എന്നാൽ പട്ടിയെ പുലി പിടിച്ച ലക്ഷണങ്ങൾ ഇല്ല.കൂട് പൊളിച്ച നിലയിലാണ്.കോഴികളെ സമീപത്തെ പറമ്പിൽ നിന്നും ഭക്ഷിച്ചിട്ടുണ്ട്.പറമ്പിൽ വന്യജീവി വന്നു പോയതിൻ്റെ ലക്ഷണങ്ങൾ ഉണ്ട്.എന്നാൽ കാൽപ്പാടുകൾ ഒന്നും കണ്ടെത്താനായില്ല.വന്യജീവിയെ തിരിച്ചറിയാൻ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു.പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.അടുത്തൊന്നും വനമില്ലാത്ത പ്രദേശത്ത് ആദ്യമായി ആണ് വന്യജീവി ആക്രമണം ഉണ്ടാവുന്നത്.
