പുൽപ്പള്ളി : സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷൻ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.പെരുന്നാൾ കൊടിയേറ്റിന് ശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷനായിരുന്നു.ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്,ഫാ.കുര്യാക്കോസ് ഐക്കര കുഴിയിൽ,ഫാ.ജാൻസൺ കുറുമറ്റം,ട്രസ്റ്റി സിജു പൗലോസ്,സെക്രട്ടറി അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.മലബാർ ഭദ്രാസന വൈദിക ഗോസ്പൽ ടീം ആത്മീയമന്ന,ഫാ.ജിമ്മി ചെറുപറമ്പിൽ (മരിയൻ തീർത്ഥാടന കേന്ദ്രം,അടിവാരം,ഫാ.ഡേവിസ് ചിറമ്മൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈ മാസം 30 വരെയാണ് കൺവെൻഷൻ.
