കണിയാമ്പറ്റ : കണിയാമ്പറ്റ ഗോൾഡൻ ജൂബിലി (കെ.ജി.എഫ് 2026) ആഘോഷങ്ങളുടെ ഭാഗമായി കണിയാമ്പറ്റ ഗവ ഹയർ സെക്കണ്ടറി സ്കൂളും കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപക പരിശീലന കേന്ദ്രവും സംയുക്തമായി ഗോത്ര ജനതയും വിദ്യാഭ്യാസ ഉത്കണ്ഠയും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഡി പി.ഒ രാജേഷ് കെ.ആർ മോഡറേറ്ററായ സംവാദത്തിൽ.ഡയറ്റ് പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ എം,വയനാട് ഡി ഇ ഒ മൻമോഹൻ സി വി,കെ എസ്,ആക്ടിവിസ്റ്റുകളായ മണിക്കുട്ടൻ പണിയൻ,എഴുത്തുകാരനായ സുഗുമാരൻ ചാലി ഗദ്ദ,പൂർവ്വ വിദ്യാർത്ഥി ഡോക്ടർ കെ പി നിതീഷ് കുമാർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.വിദ്യാർത്ഥികൾ,പൂർവ്വ അധ്യാപകർ,പിടിഎ പ്രതിനിധികൾ,അധ്യാപകർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
