ഗാസയിൽ 34 പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ 10 പേരെ വധിച്ചു

നബ്ലൂസ്: വെസ്റ്റ് ബാങ്കിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാനായി ചൊവ്വാഴ്ച രാത്രി മുതൽ അക്രമണം നടത്തുകയാണ് ഇസ്രായേൽ. ആക്രമണം തുടരുമെന്ന് വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.ഗാസയിൽ യുദ്ധം തുടരുന്നതിനിടെ അധിനിവേശഭൂമിയായ വെസ്റ്റ് ബാങ്കിൽ ബുധനാഴ്ച ഇസ്രയേൽ വലിയ സൈനിക നടപടിയാണ് നടത്തിയത് ജെനിൻ ഡബിൾസ് തൂബാസ് എന്നിവിടങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ പത്തുപേർ മരിച്ചു 15 പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇസ്രായേൽ നടത്തിയത്. പാലസ്തീൻ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് സൗദി അറേബ്യയിൽ നടത്തിയ സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങി. ഭീകരവിരുദ്ധ നടപടിയാണ് വെസ്റ്റ് ബാങ്കിലെന്ന് ഇസ്രയേൽ പ്രതികരിച്ചു. 1967ൽ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അധിനിവേശം ആരംഭിച്ച ശേഷം സൈനിക നടപടി പതിവാണ് പല നഗരങ്ങളിൽ ഒരേസമയം ആക്രമണം നടത്തുകയാണ് ഇപ്പോൾ ചെയ്തത്. ഗാസയിൽ ഇസ്രായേലിന്റെ ആക്രമണത്തിൽ 34 പേർ മരിച്ചു. യുദ്ധം തുടങ്ങിയ ശേഷം ഗാസയിൽ ഇതുവരെ 172 മാധ്യമപ്രവർത്തകരും മരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരാളായ ജിബ്രീൻ ബിജാസാൻ ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായി നവംബറിൽ ഇസ്രയേൽ മോചിപ്പിച്ച ആളാണ്. കഴിഞ്ഞവർഷം ഒക്ടോബറിൽ ഗാസായുദ്ധം തുടങ്ങിയ ശേഷം വെസ്റ്റ് ബാങ്കിൽ 650ലേറെ പാലസ്തീൻകാരെയാണ് ഇസ്രയേൽ വധിച്ചിട്ടുള്ളത്. അതേസമയം, പാലസ്തീനിന്റെ ആക്രമത്തിൽ 19 ഇസ്രയേൽക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *