മാനന്തവാടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മുഴുവൻ ക്ഷീര കർഷകരേയും ഉൾപ്പെടുത്തും വിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം ഭേദഗതി ചെയ്യണമെന്ന് ദീപ്തി ഗിരി ക്ഷീരോത്പാദക സഹകരണ സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എച്ച്. ബി.പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ എം.കെ. ജോർജ് മാസ്റ്റർ (മികച്ച ക്ഷീര കർഷകൻ), പി വിനയൻ (ഉയർന്ന പാൽ ഗുണനിലവാരം), തോമസ് കടുക്കാം തൊട്ടിയിൽ ( യുവ ക്ഷീര കർഷകൻ), മത്തായി ഇല്ലിക്കൽ ( മുതിർന്ന ക്ഷീര കർഷകൻ) എന്നിവരെ ആദരിച്ചു. മിൽമ പി & ഐ ജില്ല മേധാവി ബിജുമോൻ സ്കറിയ ഉപഹാരങ്ങൾ സമ്മാനിച്ചു. മിൽമ സൂപ്രവൈസർ ദിലീപ് ദാസപ്പൻ മിൽമ പദ്ധതി വിശദീകരിച്ചു.എസ്. എസ് എൽ.സി; പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ക്ഷീര കർഷകരുടെ മക്കളായ അഭിജിത്ത് കെ. ഷിനോജ്, ജെറോൺ ജോൺ, ആഷ്‌ലിയ ഷിജു, അലീന കുര്യാക്കോസ് മരിയ റോസ് തോമസ് എന്നിവരെയും കേരള സർവകലാശാല എം.എസ് സി സുവോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മിൽഡ മത്തായിയേയും ചടങ്ങിൽ അനുമോദിച്ചു.പൊതുയോഗം 2023- 24 വർഷത്തെ വരവ് ചെലവ് കണക്കിനും 2024 – 25 വാർഷിക ബഡ്ജറ്റിനും അംഗീകാരം നൽകി.ജോസ് വി.സി, തലച്ചിറ അബ്രഹാം, എം.മധുസൂദനൻ, അച്ചപ്പൻ പെരുഞ്ചോല , സാലി സൈറസ്, ജിഷ വിനു രമ്യ പ്രസാദ് പി.കെ. ജയപ്രകാശ്, ജെസി ഷാജി പ്രസംഗിച്ചു.