ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്

ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്

കൽപ്പറ്റ : ക്യാൻസർ ഗവേഷണത്തിന് ഇളങ്ങോളി ഫസീലക്ക് ബയോളജിയിൽ ഡോക്ടറേറ്റ്.ബാംഗ്ലൂരിലെ ടി. ഐ. എഫ് ആർ. എൻ.സി.ബി.എസിൽ നിന്നും ചെന്നലോട് സ്വദേശി ഇളങ്ങോളി ഫസീലക്ക് കാൻസർ റിസർച്ചിൽ ഡോക്ടറേറ്റ് കിട്ടി. പൂനെ ഐ.ഐ. എസ്.ഇ.ആർ.ൽ വെച്ച് നടന്ന ഐ.എ..സി. ആർ. 2024 കോൺഫറൻസിൽ അവതരണത്തിന് സിതാറാം ജോഗ് ലേക്കർ യംഗസ്റ് സയിന്റിസ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇതിന് മുമ്പ് രണ്ട് തവണ സി.എസ്.ഐ.ആർ. ജെ . ആർ.. എഫ്. കിട്ടിയിട്ടുണ്ട്. പൂനെ IISER- ൽ ഇന്റഗ്രേറ്റഡ് ബി.എസ്. എം.എസ്. ഗ്രാജ്വേറ്റ് ആയിരുന്നു. അമേരിക്കയിൽ വെച്ച് നടന്ന ജി. ആർ. സി. കോൺഫറൻസ് വെഞ്ച്വറയിലും ക്രൊയേഷ്യയിൽ നടന്ന ഫ്യുഷൻ കോൺഫറൻസ് ഡബ്രോവിങ്കിലും റിസർച്ച് പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചിരുന്നു. ഒരേ വർഷം വെള്ളമുണ്ടയിലെ അരിപ്രം വീട്ടിൽ ഇത് രണ്ടാമത്തെ ഡോക്ടറേറ്റ് ആണ് ഭർത്താവ് അരിപ്രം വീട്ടിൽ റാഷിദിന് അടുത്തിടെയാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഇളങ്ങോളി ഇബ്രാഹിം കുട്ടി യുടെയും മുതിര ഖദീജ യുടെയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *