കല്‍പ്പറ്റ : ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ കലക്ട്രേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (ഡിസംബര്‍ എട്ട് ഞായര്‍) വൈകിട്ട് നാലുമണിക്ക് കല്‍പ്പറ്റയില്‍ കുറ്റവിചാരണ സദസ് സംഘടിപ്പിക്കും. കല്‍പ്പറ്റ ന്യൂ ഹോട്ടലിന് എതിര്‍വശത്തായി നടക്കുന്ന പ്രതിഷേധപരിപാടിയില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ പ്രതീകാത്മകമായി ജനകീയവിചാരണ നടത്തും. കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു.