കോട്ടയം : കഴിഞ്ഞ 7 ന് തട്ടിപ്പ് പുറത്ത് വന്ന് 22 ദിവസം കഴിഞ്ഞിട്ടും അഖിലിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ജില്ലാ പൊലീസ് മൈധാവിയുടെയും, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും ഉദ്യോഗസ്ഥരുടെയും നമ്പർ വച്ചാണ് പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.മൂന്ന് വർഷം കൊണ്ട് കോട്ടയം നഗരസഭയുടെ എന്ന പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ക്ലർക്ക് അഖിൽ, മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് കേസ്.ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.