കൽപ്പറ്റ : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നവംബർ നാലിന് ചുണ്ട് പാരിഷ് ഹാളിൽ വച്ച് നടക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.61 മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനം നടപടികൾ പൂർത്തീകരിക്കുന്നത്.സംസ്ഥാന പട്ടികവർഗ്ഗ വികസന ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.ജില്ലാ കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും നടക്കും.ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാൽ ഉദ്ഘാടനം ചെയ്യും.
ഹോട്ടൽ അസോസിയേഷൻ ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടി നിർമ്മിക്കുന്ന ഫുഡ് കോർട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനവും,ബോച്ചേ ബ്രഹ്മി ടി യുടെ ജില്ലാതല ഉദ്ഘാടനവും അന്നേദിവസം നടക്കും.ഫുഡ് കോർട്ടിനായി സ്ഥലംവിട്ടു നൽകുന്ന ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയായി പങ്കെടുക്കും ഹോട്ടൽ അസോസിയേഷന്റെ പദ്ധതിയായ സുരക്ഷാനിധിയിൽ നിന്നും ജില്ലയിൽ മരണമടഞ്ഞ മൂസാ ഹാജിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്കും സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ബാലകൃഷ്ണ പൊതുവാൾ കൈമാറും.കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് വയനാട് ജില്ലാ പ്രസിഡണ്ട് ജി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ വൈത്തിരി പഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിജു ലാൽ സംസ്ഥാന സെക്രട്ടറിമാരായ സംസ്ഥാനഅനീഷ് ബി നായർ സജീർ ജോളി തുടങ്ങി മറ്റ് സംസ്ഥാന നേതാക്കന്മാരും സമ്മേളനത്തിൽ പങ്കെടുക്കും
രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും ഉച്ചയ്ക്കുശേഷം രണ്ട് മണിമുതൽ മൂന്ന് മണി വരെ വയനാട് ടൂറിസം അസോസിയേഷൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എന്നിവയുടെ സംയുക്ത കൺവെൻഷനും നടക്കും.ജില്ലയിലെ ഹോട്ടൽ വ്യവസായ മേഖലയിലെ ആളുകളും മറ്റ് ക്ഷണിക്കപ്പെട്ട പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ മുഹമ്മദ് അസ്ലം,ജില്ലാ സെക്രട്ടറി യു.സുബൈർ,ജില്ലാ ട്രഷറർ അബ്ദുറഹ്മാൻ പ്രാണിയത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
