തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ നിശ്ചിത സമയത്തിനകം തീർപ്പുകൽപിക്കാൻ വ്യവസ്ഥ ചെയ്യുന്ന കേരള പൊതുസേവനാവകാശ ബില്‍ 2025 കരടിന് മന്ത്രിസഭ അംഗീകാരം നല്കി.നിശ്ചയിച്ച സമയത്തിനകം അപേക്ഷകൾ തീര്‍പ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് 2,000 മുതല്‍ 15,000 രൂപ വരെ പിഴയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.ഓരോ അപേക്ഷയിലെ സേവനത്തിനുമുള്ള കാലാവധി നിയമത്തിലെ ചട്ടങ്ങള്‍ രൂപവത്കരിക്കുന്ന സമയത്ത് നിശ്ചയിക്കും.