വാകേരി : കേരള ഗ്രാമീൺ ബാങ്ക് ശാഖയുടെ നവീകരിച്ച ബ്രാഞ്ചിൻ്റെ പ്രവർത്തനം വാകേരി കമലം കോംപ്ലക്സിൽ ആരംഭിച്ചു.നവീകരിച്ച ശാഖയുടെ ഉദ്ഘാടനം പൂതടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി പ്രകാശൻ നിർവ്വഹിച്ചു. ഗ്രാമീൺ ബാങ്ക് റീജിണൽ മാനേജർ ടി വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രാഞ്ച് മാനേജർ ശ്രീ ജിജു ചാക്കോ സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രഭാകരൻ, പനമരം ബ്ലോക്ക് മെമ്പർ ബാലകൃഷ്ണൻ, സി.ഡി.എസ് ചെയർ പേഴ്സൺ ഇന്ദിര, വാർഡ് മെമ്പർമാരായ സണ്ണി, ശ്രീകല എന്നിവർ ആശംസകൾ അറിയിച്ചു. ബ്രാഞ്ച് അസിസ്റ്റൻ്റ് മാനേജർ അശ്വിൻ നന്ദി പ്രകാശിപ്പിച്ചു.
