കേരളം അരാജകത്വത്തിന്റെ പിടിയിൽ : ഗാന്ധിദർശൻ വേദി

കൽപ്പറ്റ : കേരളത്തിലെ സർവ്വകലാശാലകളിലും ഹോസ്റ്റലുകളിലും നടക്കുന്നത് കോൺസെൻട്രേഷൻ ക്യാമ്പുകളിൽ എന്നതുപോലെയുള്ള പീഡനമാണ്.വയനാട് പൂക്കോട് വൈറ്റിനറി സർവകലാശാല ഹോസ്റ്റലിൽ പീഡനത്തിന് വിധേയമായി കൊല്ലപ്പെട്ട സിദ്ധാർത്ഥൻ്റെ കേസിൽ ഫലപ്രദമായി ഗവർമെൻറ് ഇടപെട്ടിരുന്നു എങ്കിൽ കേരളത്തിൽ ഇന്ന് ഈ ദുർഗ്ഗതി വരില്ലായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഉയർന്നുവരുന്ന റാഗിംഗ് ആഭാസം ഒഴിവാക്കാൻ ഭരണകൂടം അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് കേരള പ്രദേശത്ത് ഗാന്ധിദർശൻ വേദി വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും ഈ അരാജകത്വത്തിന് ഉത്തരവാദികളാണ്. ഇത്തരം കേസുകൾക്ക് നേരിട്ട് ഉത്തരവാദികളായ ഹോസ്റ്റൽ വാർടന്മാരെയും കോളേജ് പ്രിൻസിപ്പൽമാരെയും വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും പ്രതികളാക്കി കേസെടുക്കണമെന്നും സംഭവങ്ങളുടെ ധാർമിക ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഏറ്റെടുക്കണമെന്നും കേരള പ്രദേശ് ആവശ്യപ്പെട്ടു. റാഗിംഗ് കേസുകളിൽ ഗവർമെൻറ് പ്രതിസ്ഥാനത്ത് ആയ സാഹചര്യത്തിൽ ഈ വിഷയത്തിൽ കേരള ഗവർണറും ഹൈക്കോടതിയും ഇടപെടണമെന്നും നിഷ്പക്ഷവും നീതിപൂർ വ്വകവുമായ അന്വേഷണം ഉറപ്പുവരുത്തണമെന്നും ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ ഇ.വി അബ്രഹാം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *