കെ സി വേണുഗോപാല്‍ എം പി നാളെ ജില്ലയില്‍

കെ സി വേണുഗോപാല്‍ എം പി നാളെ ജില്ലയില്‍

കല്‍പ്പറ്റ : വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി നാളെ (മാര്‍ച്ച് 26) വയനാട് ജില്ലയിലെത്തും.കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.ടി സിദ്ധിഖിന്റെ പ്രചരണാര്‍ഥം കല്‍പ്പറ്റ തിരുഹൃദയ ജൂബിലിഹാളില്‍ ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന വനിതാസംഗമം ഉദ്ഘാടനം കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍,വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലംയു ഡി എഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണന്റെ പ്രചരണാര്‍ഥം അമ്പവയലില്‍ നടക്കുന്ന സ്ഥാനാര്‍ഥി പര്യടനപരിപാടിയും വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഉഷ വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച അഞ്ച് മണിക്ക് എടവക ചുണ്ടമുക്ക് രണ്ടേനാലില്‍ നടക്കുന്ന പരിപാടിയിലും വേണുഗോപാല്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *