മേപ്പാടി: വയനാട് പ്രകൃതിദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് നിരാലംബരായി കഴിയുന്ന സഹജീവികളുടെ കണ്ണീരൊപ്പാൻ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ.പി.സി.ടി.എ) പ്രഖ്യാപിച്ച വയനാട് ദുരിതാശ്വാസപദ്ധതിയുടെ ആദ്യഘട്ടം മേപ്പാടി മുപ്പൈനാട്ടിൽ വെച്ച് കൽപ്പറ്റ എം.എൽ.എ ശ്രീ. ടി.സിദ്ദിഖിൻ്റെ സാന്നിധ്യത്തിൽ കേരളാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി 50 കുടുംബങ്ങൾക്കുള്ള കിടക്ക, മിക്സി, പ്രഷർ കുക്കർ തുടങ്ങിയ ഗൃഹോപരണങ്ങൾ വിതരണം ചെയ്തു.
പ്രസ്തുത പരിപാടിയിൽ കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ ഉമർ ഫാറൂഖ് ടി കെ, മുൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. കെ.എ സിറാജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റംഗം ഡോ. സുൽഫി .പി, മേഖലാ ലൈസൺ ഓഫീസർ കബീർ.പി, വയനാട് ജില്ലാ പ്രസിഡണ്ട് വിൽസൺ എം. എ, സെക്രട്ടറി സിബി ജോസഫ്, ജോഷി മാത്യു എന്നിവർ പങ്കെടുത്തു.