കൽപ്പറ്റ : ബാണാസുര സാഗർ ഡാമിന്റെ സ്പിൻവേയുടെ പരിസരത്ത് അനധികൃതമായി കെഎസ്ഇബിയുടെ സ്ഥലം കയ്യേറി കച്ചവടങ്ങൾ നടത്തുകയാണ്.രാഷ്ട്രീയ താൽപര്യങ്ങൾ കണക്കിലെടുത്ത് കെഎസ്ഇബിയുടെ സ്ഥലം കയറാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുകയാണ്.ഈ വിഷയം ചൂണ്ടിക്കാട്ടി വൈദ്യുതി വകുപ്പ് മന്ത്രി, കെഎസ്ഇബി ചെയർമാൻ,ഫെഡറൽ ടൂറിസം ഡയറക്ടർ എന്നിവർക്ക് പരാതി നൽകും. കെഎസ്ഇബിയുടെ സ്ഥലം സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു.
