കൽപ്പറ്റ : സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ പ്രഥമ കൂദാശാ വാർഷിക പെരുന്നാൾ ജനുവരി 25, 26 തിയതികളിൽ സമുചിതമായി ആഘോഷിക്കും. 25ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന പെരുന്നാളിൽ ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കോളാസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. കൂദാശാപെരുന്നാൾ ദിനത്തിൽ നാനാജാതി മതസ്തർക്കായി പ്രത്യേക നിയോഗ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ്.2024 ജനുവരിയിൽ നടന്ന ദേവാലയ കൂദാശയോടൊപ്പം കൽപ്പറ്റ പള്ളിയിൽ ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധൻമാരായ പരുമല തിരുമേനിയുടെയും വട്ടശ്ശേരിൽ തിരുമേനിയുടെയും തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പെരുന്നാൾ ദിവസം പരിശുദ്ധൻമാരോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാദർ സഖറിയാ വെള്ളിയത്ത്, ട്രസ്റ്റി കെ. കെ ജോൺസൻ, സെക്രട്ടറി ഇ.വി അബ്രഹാം എന്നിവർ അറിയിച്ചു.