കുടുംബ സംഗമത്തിന്റെ ഓണം ആഘോഷിച്ച് ക്രിസ്തു രാജ പബ്ലിക് സ്കൂൾ

കുടുംബ സംഗമത്തിന്റെ ഓണം ആഘോഷിച്ച് ക്രിസ്തു രാജ പബ്ലിക് സ്കൂൾ

കൽപ്പറ്റ : ഒന്നിച്ചോണം പോന്നോണം കുടുംബ സംഗമത്തിന്റെ ഓണം ആഘോഷിച്ച് ക്രിസ്തു രാജ പബ്ലിക് സ്കൂൾ.സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അവരുടെ അച്ഛന്മമാരും സഹോദരങ്ങളും മുത്തശ്ശന്മാരും മുത്തശ്ശിമാരും പങ്കെടുത്ത ഒത്തൊരുമയുടെയും സംമ്പൽ സമൃത്തിയുടെയും ഒന്നിച്ചുള്ള ഓണാഘോഷമാണ് സ്കൂളിൽ നടന്നത്.പരിപാടിയിൽ കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ.ടി.സിദ്ധിഖ് മുഖ്യാ തിഥിയായിരുന്നു.400 ൽ അധികം ആളുകൾ പങ്കെടുത്തു.അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികളുടെയും രക്ഷിതാക്കളുടെയും വടം വലിയും കലം തല്ലി പൊട്ടികലും രസകരമായ കാഴ്ചയായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ റൊസിന സി.റ്റി.സി,സ്കൂൾ വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ഡെയ്സി സി.റ്റി.സി,സ്കൂൾ മാനേജർ സിസ്റ്റർ ആശാ റോസ്,പി.ടി.എ പ്രസിഡന്റ്‌ വിനീത്,എം.പി.ടി.എ പ്രസിഡന്റ്‌ അങ്കിത അബിൻ,സ്റ്റാഫ്‌ സെക്രട്ടറി അഞ്ചു ലിജോ,പി.ടി. എ സെക്രട്ടറി ലിസി മോൾ,സ്കൂൾ ലീഡർ ദീപക് അൻവർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *