കുഞ്ഞോം : ഡബ്ലൂ .എം.ഒ ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്റർ കുഞ്ഞോം പതിനേഴാം വാർഷിക എട്ടാം സനദ് ദാന മഹാസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം വയനാട് ജില്ലാപഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.പ്രിൻസിപ്പാൾ ഹാഫിള് സാജിർ തർഖവി ഹൈത്തമി അധ്യക്ഷനായി. മുസ്തഫ മോന്തോൾ,പി. സി ആലികുട്ടി ഹാജി,ഹാഷിർ വാഫി, മിദ്ലാജ് ദാരിമി തുടങ്ങിയവർ പ്രസംഗിച്ചു.