കിറ്റ് വിതരണം പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്ന് ടി. സി ദ്ദീഖ് എം.എൽ.എ

കൽപ്പറ്റ : സർക്കാർ ദുരന്തങ്ങളെ സൃഷ്ടിക്കുകയാണന്നും അത്തരത്തിൽ ഒരു ദുരന്തമാണ് ഇപ്പോഴത്തെ ദുരന്തമെന്ന് ടി. സിദ്ദീഖ്. പാവപ്പെട്ടവർക്ക് നൽകേണ്ട ഭക്ഷ്യ ധാന്യങൾ സർക്കാർ നശിപ്പിച്ചു. സംസ്ഥാന സർക്കാരിനും ജില്ലാഭരണകൂടത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും ഉത്തരവാദിത്വം ഉണ്ട്. ദുരന്ത ബാധിതർക്ക് സൗജന്യ വിതരണത്തിനായി ടൺ കണക്കിന് ഭക്ഷ്യ ധാന്യങ്ങൾ സൂക്ഷിച്ച മീനങ്ങാടി പാതിരിപ്പാലത്തെ ഗോഡൗൺ മന്ത്രിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കാൻ റവന്യൂ മന്ത്രിയെ വെല്ലു വിളിച്ച് ടി. സിദ്ദീഖ് എം എൽ.എ. മേപ്പാടി ഭക്ഷ്യധാന്യ കിറ്റ് വിതരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ടി. സിദ്ദീഖ് എം എൽ.എ. നിയമ സഭാ സമിതി വയനാട് സന്ദർശിക്കണമെന്നും എം എൽ.എ. കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടി എടുത്ത ശേഷം വിജിലൻസ് അന്വേഷണം തുടങ്ങണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *