കൽപ്പറ്റ : കിടപ്പു രോഗികൾക്കും മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും അതാത് റേഷൻ കട ഉടമകളെ അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിഗ് നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിക്കുന്നു . മുൻഗണനാ വിഭാഗത്തിലുള്ള എ എ വൈ ( മഞ്ഞ ), പി എച്ച് എച്ച് ( പിങ്ക് ) റേഷൻ കാർഡിലു ള്ള ഓരോ അംഗങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ് സഹിതം റേഷൻകടയിൽ നേരിട്ട് എത്തി ഇ കെ വൈ സി ( മസ്റ്ററിഗ് ) ചെയ്യുന്നതിനുള്ള സമയപരിധി 08 /10 / 2024ന് അവസാനിക്കുന്നതാണ്. എട്ടാം തീയതി മസ്റ്ററിഗ് നടത്താത്തവർക്ക് ഇനിയൊരവസരം ലഭിക്കുന്നതല്ല. റേഷൻ വിഹിതം നഷ്ടപ്പെടുന്നതിനാൽ എത്രയും പെട്ടെന്ന് സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിക്കുന്നു. അന്യ സംസ്ഥാനക്കാർ അതാത് സംസ്ഥാനങ്ങളിൽ മസ്റ്ററിംഗ് നടത്തേണ്ടതാണ്.