കൽപ്പറ്റ : വയനാട്ടിലെ കാപ്പി ത്തോട്ടങ്ങളിൽ വ്യാപകമായി നടക്കുന്ന കളവുകളിൽ പോലിസിൻ്റെ ഭാഗത്തുനിന്നും ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യം.ജില്ലാപോലീസ് മേധാവിക്ക് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ നിവേദനം നൽകി.മലഞ്ചരക്ക് വ്യാപാരികൾ കാപ്പി വിൽക്കാൻ കൊണ്ടുവരുന്നവരോട് ആധാർ കാർഡിൻ്റെ കോപ്പി വാങ്ങി വെക്കണമെന്നും അസോസിയേഷൻ ആവിശ്യപ്പെട്ടു.അനൂപ് പാലുകുന്ന്,അലി ബ്രാൻ, മധു,ബൊപ്പയ്യ ജൈനൻ,ചിറദീപ് എന്നിവർ സംസാരിച്ചു.
