കൽപ്പറ്റ : വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷനും ചെമ്പ്ര വി എസ് എസും സംയുക്തമായി മുട്ടിൽ ഡബ്ലിയു എം ഒ.കോളേജിലെ കെമിസ്ട്രി വിഭാഗം വിദ്യാർഥികൾക്കായി കാട്ടു തീ ബോധവൽക്കരണ സെമിനാറും ചെമ്പ്ര പീക്ക് ട്രെക്കിങ്ങും നടത്തി.സെമിനാർ മേപ്പാടി പഞ്ചായത്ത് മെമ്പർ ഓമന രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്ഷൻ ഫോറെസ്റ്റ് ഓഫിസർ എം കെ ശശി , ചെമ്പ്ര വി എസ് എസ് സെക്രട്ടറി വി മനോജ്, ബീറ്റ് ഫോറെസ്റ്റ് ഓഫിസർ മാരായ രാജേഷ് കുമാർ, കൃഷ്ണദാസ്, കല്പറ്റ ബ്ലോക്ക് ഹരിത സമിതി സെക്രട്ടറി മനോജ് കുമാർ, ഡബ്ലിയു എം.ഒ. കോളേജ് കെമിസ്ട്രി വിഭാഗം മേധാവി തോമസ് തേവര അസിസ്റ്റന്റ് പ്രേഫസർമാരായ ഷോണിമ, ഷാഹിന ബിൻഷ, എന്നിവർ സംസാരിച്ചു.പുത്തൂർ വയൽ സ്വാമിനാഥൻ ഫൗണ്ടേഷനിലെ സലിം പിച്ചൻ ക്ലാസ് എടുത്തു.
