ഗുണ്ടറ : വനത്തിലെ വാച്ചർ ബേഗൂർ സ്വദേശി ശശാങ്കൻ 20 നെയാണ് കാണാതായത് . ഞായർ സന്ധ്യയോടെ കൊളവള്ളി അതിർത്തിയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന വാച്ചർ രാജു (45) വിനെ പുഴയിൽ മീൻ പിടിക്കുകയായിരുന്ന കൊളവള്ളി കോളനിയിലെ യുവാക്കൾ രക്ഷപെടുത്തി. അവശ്യസാധനങ്ങൾ വാങ്ങാൻ ഇവർ കൊളവള്ളിയിലേക്ക് വരികയായിരുന്നു. പാഞ്ഞടുത്ത കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷപെടാൻ ഇവർ വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നു.