കല്പറ്റ : വയനാട് മണ്ഡലം സ്ഥാനാര്‍ഥി സത്യന് മൊകേരിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി എല്‍ഡിഫ് നടത്തിയ പ്രകടനം നഗരത്തെ ചുകപ്പണിയിച്ചു. നേതാക്കളും പ്രവര്‍ത്തകരും അടക്കം നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. രാവിലെ 11 ഓടെ സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച പ്രകടനത്തിന് എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്, ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്, സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്, ജില്ലാ സെക്രട്ടറി പി. ഗഗാറിന്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ആനി രാജ, ദേശീയ കൗണ്‍സില്‍ അംഗം കെ.ഇ. ഇസ്മയില്‍, ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, അസിസ്റ്റന്റ് സെക്രട്ടറി സി.എസ്. സ്റ്റാന്‍ലി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വിജയന് ചെറുകര, പി.കെ. മൂര്‍ത്തി, എംപിമാരായ പി.പി. സുനീര്‍, പി. സന്തോഷ്കുമാര്‍, കേരള മഹിളാ സംഘം സംസ്ഥാന സമിതിയംഗം മഹിത മൂര്‍ത്തി, കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ, എന്‍സിപി നേതാവും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ എ.കെ. ശശീന്ദ്രന്, സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമന്, ഐഎന്‍എല്‍ നേതാവും മുന്‍ മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍, ജില്ലാ പ്രസിഡന്റ് മുഹമ്മദ് പഞ്ചാര, ജില്ലാ സമിതിയംഗം ഇബ്രാഹിം കണിയാമ്പറ്റ, ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ, ജില്ലാ പ്രസിഡന്റ് ഡി. രാജന്, സെക്രട്ടറി എന്‍.ഒ. ദേവസി, രാഷ്ട്രീയ യുവ ജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, കേരള കോണ്‍ഗ്രസ്-ബി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു, ജനതാദള്‍-എസ് സംസ്ഥാന സെക്രട്ടറി വി.പി. വര്‍ക്കി, വൈസ് പ്രസിഡന്റ് പി.കെ. ബാബു, ജില്ലാ വൈസ് പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ നേതൃത്വം നല്കി. എല്‍ഡിഎഫ് മണ്ഡലം കണ്വന്ഷന് നടക്കുന്ന ചന്ദ്രഗിരി ഓഡിറ്റോറിയം പരിസരത്തായിരുന്നു സ്ഥാനാര്‍ഥി സത്യന് മൊകേരിയും പങ്കെടുത്ത പ്രകടനം സമാപനം. പടം-പ്രകടനം——– വയനാട് മണ്ഡലം സ്ഥാനാര്‍ഥി സത്യന് മൊകേരിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി എല്‍ഡിഫ് കല്പറ്റയില് നടത്തിയ പ്രകടനം.