വെള്ളമുണ്ട : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും ചേർന്ന്
‘അനുദിനം കരുത്തരാകാം കരുതലേകാം’എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ‘ജീവിതോത്സവം ‘പദ്ധതിയുടെ പടിഞ്ഞാറത്തറ ക്ലസ്റ്റർ തല ഉദ്ഘാടനം വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് സലീം കേളോത്ത് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഷാജു പി. പി,രേഖ സുരേഷ്,എച്ച്.എം ഫാത്തിമത്ത് ഷംല,ശ്രേയ ഗിരീഷ്,ലനീന മേരി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
