മാനന്തവാടി : എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്ന് 205 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.വൈത്തിരി പൊഴുതന അത്തിമൂല കീച്ചേരി ജെസീർ.കെ.സി (36) ആണ് വിൽപനയ്ക്കായി കഞ്ചാവ് കൊണ്ടുപോകവെ ബാവലിയിൽ അറസ്റ്റിലായത്. പ്രിവന്റിവ് ഓഫിസർമാരായ അരുൺപ്രസാദ്.ഇ,സജി മാത്യു,സിവിൽ എക്സൈസ് ഓഫിസർമാരായ മഹേഷ്.എം,മാനുവൽ ജിംസൺ,അർജുൻ.എം, ഡ്രൈവർ സജീവ്.കെ.കെ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
