ഓൺലൈൻ മീഡിയ അസോസിയേഷൻ “ഒമാക്ക്”കലണ്ടർ പ്രകാശനം നടത്തി:മലപ്പുറം ജില്ലാ കളക്ടർ പ്രകാശനം നിർവഹിച്ചു

ഓൺലൈൻ മീഡിയ അസോസിയേഷൻ “ഒമാക്ക്”കലണ്ടർ പ്രകാശനം നടത്തി:മലപ്പുറം ജില്ലാ കളക്ടർ പ്രകാശനം നിർവഹിച്ചു

മലപ്പുറം : ഓൺലൈൻ മീഡിയ അസോസിയേഷൻ “ഒമാക്ക്” മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ 2026 വർഷത്തെ കലണ്ടർ പ്രകാശനം ജില്ലാ കളക്ടർക്ക് എക്സ്യൂട്ടീവ് അംഗങ്ങൾ കൈമാറി.തുടർന്ന് പുതുതായി സ്ഥാനമേറ്റ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാർ ഹാജിയയെയും,വൈസ് പ്രസിഡന്റ് അഡ്വ:എപി സ്മജിയെയും കണ്ട് കമ്മിറ്റിയുടെ സ്നേഹാശംസകൾ അറിയിക്കുകയും കലണ്ടർ കൈമാറുകയും ചെയ്തു .മലപ്പുറം പിആർഡി ജില്ലാ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക് പുതുവർഷ സമ്മാനമായി കേക്കും കൈമാറിയാണ് പിരിഞ്ഞത് ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ മുത്തു പുലാമന്തോൾ,മിർഷാ മഞ്ഞപ്പറ്റ,യൂനുസ് മലപ്പുറം,അബ്ദുൽ ജലീൽ കാരക്കുന്ന്,ലുകുമാൻ അരീക്കോട്,എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *