വൈത്തിരി : വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സുഗന്ധഗിരി ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി എട്ടു ടീമുകള്‍ പങ്കെടുത്തു. ഫൈനല്‍ മത്സരത്തില്‍ ചെമ്പട്ടി ഫുട്‌ബോള്‍ ക്ലബ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സുഗസഗിരി ഫുട്‌ബോള്‍ ക്ലബിനെ പരാജയപ്പെടുത്തി വിജയ കിരീടം ചൂടി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് ഉദ്ഘാടനം ചെയ്തു. വൈത്തിരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ സി.ആര്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐമാരായ കെ.എം. സന്തോഷ് മോന്‍ സ്വാഗതവും കെ.വി. ഷിയാസ് നന്ദിയും പറഞ്ഞു.ഫൈനല്‍ മത്സരത്തിലെ വിജയികള്‍ക്കും ബെസ്റ്റ് ഗോള്‍കീപ്പര്‍, ബെസ്റ്റ് പ്ലെയര്‍, ബെസ്റ്റ് ഗോള്‍ നേടിയ കളിക്കാരന്‍ എന്നിവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കളിക്കാര്‍ക്കും മെഡലുകളും നല്‍കി. സമാപന സമ്മേളനത്തില്‍ വൈത്തിരി എസ്.ഐ കെ.വി. ഷിയാസ്, കല്‍പ്പറ്റ ട്രാഫിക് യൂണിറ്റ് എസ്.ഐ വിമല്‍ ഷാജി, എസ്.ഐ ചന്ദ്രബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.എം. രമേശന്‍, വിനയശങ്കര്‍, പ്രഭാകരന്‍, ഹരിഹരന്‍, ജിജേഷ്, സുഭാഷ്, പ്രകാശന്‍, സുഗന്ധഗിരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് പി.എസ്. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
