എല്ലാവരും മരിച്ചു:പ്രൊഫൈൽ ചിത്രം മാറ്റി എയർ ഇന്ത്യ

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് മരണം 242 ആയി. മരണപ്പെട്ടവരിൽ മലയാളി നഴ്സും ഗുജ്‌റാത്ത് മുൻ മുഖ്യമന്ത്രിയും.ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് മരണം 242 ആയി. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചു. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതോടെ എയർ ഇന്ത്യ പ്രൊഫൈൽ ഒഴിവാക്കി അനുശോചനത്തിന്റെ കറുപ്പ് നിറം തിരഞ്ഞെടുത്തു. വിമാനം കത്തിയമരുന്നതിന് മുമ്പ് പ്രദേശ വാസികളിൽ ഒരാൾ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *