കൽപ്പറ്റ : കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് ഈ മാസം ഇന്നു മുതൽ 28 വരെ തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വയനാട് പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് ജുമുഅ നമസ്കാരത്തിന് ശേഷം നടക്കുന്ന മഖാം സിയാറത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. നിർധന പെൺകുട്ടിയുടെ വിവാഹം,ദികിർ ഹൽഖ,മത പ്രഭാഷണം, സാംസ്കാരിക സമ്മേളനം ,ഖത്തം ദുഅ മജിലിസ്, തുടങ്ങിയ പരിപാടികളാണ് ഉറൂസിന്റെ ഭാഗമായി നടക്കുക. 24 ന് അന്നദാനം നടക്കും. വൈകുന്നേരം 4 മണി മുതൽ 6 മണി വരെ നേർച്ച ഭക്ഷണം വിതരണം ചെയ്യും. വിവിധ ദിവസങ്ങളിൽ സമസ്ത അധ്യക്ഷൻ സൈദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി കാന്തപുരം തുടങ്ങിയ പണ്ഡിതന്മാർ പരിപാടിയിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഹംസ സഅദി, ഷൗക്കത്തലി സി.എ, അബ്ദുൽ ഖാദർ കെ പി , ജലീൽ സഖാഫി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
