പിണങ്ങോട് : എംഎസ്എസ് വനിത് വിംഗ് വയനാട് ജില്ലാ കമ്മറ്റി പിണങ്ങോട് ദയ ഗ്രന്ഥശാല ഹാളില്‍ വെച്ച് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയില്‍ വനിത വിംഗിന്റെ മികച്ച യൂണിറ്റിനുള്ള അവാര്‍ഡ് വിതരണം ചെയ്തു.തുടര്‍ന്ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ച എംഎസ്എസ് ലേഡീസ് വിംഗ് മെമ്പര്‍മാരായ ജനപ്രതിനിധികളെയും, യു.പി.എസ്.സി,സിഎംഎസ് കരസഥമാക്കിയ ഖദീജ സുമനെയും ആദരിച്ചു.സുൽത്താൻബത്തേരി നഗരസഭാ ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട റസീന അബ്ദുൽ ഖാദറിന് ജില്ലാ ലേഡീസ് വിംഗിന്റെ ഉപഹാരം ജില്ലാ പ്രസിഡന്റ് മറിയം ടീച്ചർ നൽകി. പരിപാടി യുടെ ഉദ്ഘാടനം എംഎസ്എസ് ജില്ലാ പ്രസിഡണ്ട് യു.എ അബ്‌ദുൽ മനാഫ് നിർവ്വഹിച്ചു.മികച്ച യൂണിറ്റിനുള്ള അവാർഡ് എംഎസ്എസ് ജില്ലാ സെക്രട്ടറി കെ.എം ബഷീറും,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ എംഎസ്എസ് ലേഡീസ് വിംഗ് ജില്ലാ ഭാരവാഹികളും മൊമെൻ്റൊ നൽകി ആദരിച്ചു.
