ഉർദു അധ്യാപകരുടെ ജില്ലാ സംഗമം നടത്തി

ഉർദു അധ്യാപകരുടെ ജില്ലാ സംഗമം നടത്തി

കൽപറ്റ : എം. ജി. റ്റി ഹാളിൽ നടന്ന വയനാട് ജില്ലാ ഉർദു അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കെ.യു.ടി.എ ജില്ല പ്രസിഡണ്ട് കെ.മമ്മൂട്ടി തരുവണ അധ്യക്ഷത വഹിച്ചു.കെ.യു.ടി.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ നജീബ് മണ്ണാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ അലി.കെ, അസീസ് ഒ.പി, രാജീവൻ .പി, ബീനമേബ്ൾ എന്നിവരെ മെമെൻ്റോ നൽകി ആദരിച്ചു.മജീദ്.പി, സുലൈഖ തരുവണ, അസ്മാബി പേര്യ ,ഐ.എം.ജി സുലൈഖ ടീച്ചർ, അഷ്റഫ് കമ്പളക്കാട്,ഷമീറ വെള്ളമുണ്ട തുടങ്ങിയവർ പ്രസംഗിച്ചു.കെ.യു.ടി.എ ജില്ല സെക്രട്ടറി സ്വാഗതവും ജൻസി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *