കൽപ്പറ്റ : വയനാട് ലോകസഭാ ഉപ തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മടങ്ങുന്ന കേന്ദ്രസേനയെയും, സായുധ ബറ്റാലിയൻ അംഗങ്ങളെയും വയനാട് പോലീസ് ആദരിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അഡീഷണൽ എസ്.പി ടി.എൻ. സജീവ്, മറ്റു പോലീസ് ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. സി ഐ എസ് എഫ് ഡെപ്യൂട്ടി കമാൻഡന്റ് അഭിനവ് റായ്, എ.സി. നിധി ചൗധരി,സി.ഐ.എസ്.എഫ് ഇൻസ്‌പെക്ടർമാരായ മഹീന്ദ്ര റാവു ഗഡി, വെങ്കട റാവു ഗാന്ധി, അശോക് കുമാർ, സി.ആർ.പി.എഫ് എ.സിമാരായ അനിൽ ഭാഗൻ, പി.ടി. സന്തോഷ്, സി.ആർ.പി.എഫ് ഇൻസ്‌പെക്ടർമാരായ കെ. പനീർ സെൽവം, ഡി. ഗണേശൻ, എസ്.എ.പി. എ.പി.ഐ സി.കെ. കുമാരൻ, കെ.എ.പി 4 ബറ്റാലിയൻ എ.പി.ഐ ടി.പി സുഗതൻ എന്നിവരെയാണ് ആദരിച്ചത്.
