ചീരാല്‍ : ഇ.ജെ ബാബുവിനെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വീണ്ടും തെരഞ്ഞെടുത്തു. 1979ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി പൊതു പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പഞ്ചായത്ത് അംഗമായും, 2000-2005ല്‍ മാനന്തവാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കിലാ ഫാക്കല്‍റ്റിയുമായിരുന്നു. രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ജില്ലയില്‍ നയിച്ചു. മുണ്ടക്കൈ ദുരന്തത്തില്‍ ദുരന്ത ബാധിതര്‍ക്ക് സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് സംഘടനകളെ ഏകോപിപ്പിച്ച് സഹായങ്ങള്‍ എത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു. വന്യമൃഗ ശല്യം പരിഹരിക്കണെമെന്ന് ആവശ്യപ്പെട്ട് കിസാന്‍ സഭ- സിപിഐ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ചു.
