ഇലക്ട്രിക്കൽ, പ്ലമ്പിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ഇലക്ട്രിക്കൽ, പ്ലമ്പിങ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

തരിയോട് : പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കി വരുന്ന സ്പഷൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ഇലക്ട്രിക്കൽ, പ്ലമ്പിങ് വിഭാഗത്തിൽ പരിശീലനം നൽകി. ഇതിനായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് അംഗം സൂന നവീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയിൽ, മറിയം മഹ്മൂദ്, ഷാജു ജോൺ, എൻ.ടി.രാജീവൻ, കെ.വി.രാജേന്ദ്രൻ, സി.എം.ദിലീപ് കുമാർ, എ.ജിനി, എന്നിവർ പ്രസംഗിച്ചു.കൽപറ്റ കൃഷ്ണമോഹൻ ഐ.ടി.ഐ.യിലെ പരിശീലകരായ പി.സി.ജയൻ, സനൂപ്, നാടൻപാട്ട് കലാകാരൻ മാത്യൂസ് വൈത്തിരി എന്നിവർ ക്ലാസുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *