വാളാട് : വാളാട് ടൗണിലെ ഇറച്ചി കടയിലേക്ക് മരത്തടി ഇറക്കുന്നതി നിടെ മരം ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കാട്ടിമൂല പുളിക്കൽ ജോബിഷ് (42) ആണ് മരിച്ചത്. പരിക്കേറ്റതിനെ തുടർ ന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സെബാസ്റ്റ്യൻ-അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. പ്രിയ ഭാര്യയാണ്. നാല് മക്കളുണ്ട്.
