ഇഫ്താർ സ്നേഹ സംഗമംസംഘടിപ്പിച്ചു

ഇഫ്താർ സ്നേഹ സംഗമംസംഘടിപ്പിച്ചു

കൽപറ്റ : മതാനുഷ്ഠാനമെന്നതിന്നപ്പുറം പ്രയാസമനുഭവിക്കുന്ന ജനസമൂഹത്തിന് ആശ്വാസം നൽകുന്ന സഹാനുഭൂതിയുടെ മാസമാണ് വിശുദ്ധ റമദാനെന്ന് ടി. സിദ്ദിഖ് എം.എൽ.എ. ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടം നേരിടുന്ന ഒരു പാട് പ്രതിസന്ധികൾക്ക് പരിഹാരമാവാൻ ഇത്തരം നന്മകളുടെ കൂട്ടായ്മകൾക്ക് കഴിയുമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക് പറഞ്ഞു. പുതു തലമുറയെ അരാജകത്വത്തിൽ നിന്നും രക്ഷപ്പെടുത്താൻ നിയമസഭ പോലും നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടി വരുന്ന ഇക്കാലത്ത്, പകച്ചു നിൽക്കുന്ന സമൂഹത്തിന് മുൻപിൽ റമദാനിനും ഖുർആനിനും കൃത്യമായ സന്ദേശം കൈമാറാനുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് ടി.പി. യൂനുസ് ചൂണ്ടിക്കാട്ടി. ലഹരി, പലിശ, ചൂതാട്ടം തുടങ്ങിയ സാമൂഹിക തിന്മകൾ ഇല്ലാതാവുമ്പോൾ മാത്രമേ അരാജകത്വവും അസ്വസ്ഥതകളും അവസാനിക്കുകയുള്ളുവെന്നതാണ് ഖുർആൻ നൽകുന്ന പാഠം. മുണ്ടക്കൈ – ചൂരൽമല പ്രളയബാധിതർക്ക് വേണ്ടി പ്രസ്ഥാനം നടത്തുന്ന 20 കോടിയുടെ പുനരധിവാസ പദ്ധതിയും അദ്ദേഹം വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ, വൈസ് പ്രസിഡണ്ട് എസ്. ബിന്ദു, ഡെപ്യൂട്ടി കലക്ടർ ദേവകി, സ്പെഷ്യൽ ഓഫീസർ അരുൺ, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.എസ്. മുസ്തഫ, സെക്രട്ടറി ജോമോൻ ജോസഫ്, ജോയൻറ് സെക്രട്ടറി അനീസ് അലി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *