കോഴിക്കോട് : ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശസ്ഥാപന ജനപ്രതിനിധിക്കുള്ള അംബേദ്കർ ദേശീയ പുരസ്കാരം നേടിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്മർകസ് ഓസ്മകിന്റെ സ്നേഹോപഹാരം നൽകിഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അനുമോദിച്ചു.കാരന്തൂർമർക്കസു സ്സഖാഫത്തി സ്സുന്നിയ്യയിൽ നടന്ന ചടങ്ങിൽമർകസ് അലുംനി അസോസിയേഷൻ പ്രസിഡന്റ് സി. പി ഉബൈദുല്ല സഖാഫി, ജനറൽ സെക്രട്ടറി സാദിഖ് കൽപ്പള്ളി,ബാദുഷ സഖാഫി,ജൗഹർ കുന്നമംഗലം,ഡോ. സി. കെ ഷമീം,അഡ്വ. സയ്യിദ് സുഹൈൽ നൂറാനി,സി.കെ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
