കൽപ്പറ്റ : മുണ്ടേരി ജി.വി.എച്ച്.എസ്.എസിലെ 9-ാം ക്ലാസ് വിദ്യാർഥികളായ പി.മോഹിത്, സി.വി.ശരണ്യ എന്നിവർ ഉരുൾപൊട്ടൽ ദുരന്തം ഒഴിവാക്കാനുള്ള വഴികളാണ് അവതരിപ്പിച്ചത്. മെക്കാനിക്കൽ- മാഗ്നറ്റിക് സംവിധാനങ്ങളോടെയുള്ള ഓട്ടമാറ്റിക് മഴമാപിനി, മണ്ണിലെ ജലാം ശം തിരിച്ചറിയാനുള്ള സെൻസർ, ജലാ ശയങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾക്കു സമീപത്തെയും ജല നിരപ്പ് കണ്ടെത്തുന്ന സെൻസറുകൾ എന്നിവ ചേർന്ന സംവിധാനമാണു സുരക്ഷയൊരുക്കുന്നത്. മഴയുടെ അളവു കൂടി ഉരുൾപൊട്ടൽ സാധ്യതയുണ്ട ങ്കിൽ ജില്ലാ ദുരന്തനിവാരണ വിഭാഗം കൺട്രോൾ റൂമിലും പ്രദേശവാസികളുടെ മൊബൈൽ നമ്പറുകളിലേക്കും മെസേജ് എത്തും. ഇതിലൂടെ ദുരന്തത്തിൽ നിന്നു രക്ഷപ്പെടാമെന്നു മോഹിതും ശരണ്യയും പറയുന്നു. ഇവർക്ക് -എ ഗ്രേഡും സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും ലഭിച്ചു.സ്‌കൂളിലെ അദ്ധ്യാപകരായ ജെസ്റ്റിൻ ജോർജ്, റെജുല ടീച്ചർ എന്നിവർ ഇവർക്ക് ആവശ്യമായ സഹായവും നേതൃത്വവും നൽകി.