ആരോഗ്യം ആനന്ദം : കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് വയനാട്ടിൽ തുടക്കമായി

ആരോഗ്യം ആനന്ദം : കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് വയനാട്ടിൽ തുടക്കമായി

കൽപ്പറ്റ : ആരോഗ്യ വകുപ്പിൻറെ ആഭിമുഖ്യത്തിൽ‘ആരോഗ്യം ആനന്ദം , അകറ്റാം അർബുദം’ എന്ന പ്രമേയവുമായി സംഘടിപ്പിക്കപ്പെടുന്ന കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി . നല്ലൂർ നാട് അംബേദ്കർ മെമ്മോറിയൽ ജില്ലാ കാൻസർ സെൻററിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിച്ചു. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി അദ്ധ്യക്ഷനായി. മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡിൻറെ ഉദ്ഘാടനവും ക്യാമ്പയിൻ പ്രിലോഞ്ച് പരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർവ്വഹിച്ചു. ആരോഗ്യം ആനന്ദം ക്യാമ്പയിൻ ലോഗോ പ്രകാശനം മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി നിർവ്വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ദിനീഷ് മുഖ്യ പ്രഭാഷണവും ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി സന്ദേശ പ്രഭാഷണവും നടത്തി.

എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബ്രാൻ അഹമ്മദ് കുട്ടി പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ കാൻസർ സെൻററിലെ നൂതന ചികിത്സാ രീതികളെ കുറിച്ച് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ രാജേഷ് ആർ അവതരണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി അദ്ധ്യക്ഷ പി കല്യാണി,എടവക ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അദ്ധ്യക്ഷൻ ശിഹാബുദ്ധീൻ ആയാത്ത്, വാർഡ് മെമ്പർ സുമിത്ര ബാബു ,ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആൻസി മേരി ജേക്കബ്,, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ സുഷമ പി എസ്, എൻസിഡി നോഡൽ ഓഫീസർ ഡോ ഇന്ദു എ, ആശുപത്രി സൂപ്രണ്ട് ഡോ ടി ഹരിപ്രസാദ്, പൊരുന്നന്നൂർ ബ്ലോക്ക് മെഡിക്കൽ ഓഫീസർ അനിൽ കുമാർ, എടവക കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ പുഷ്പ, എച്ച് എം സി അംഗങ്ങളായ മുരളി , ജിതിൻ ബാനു,ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻറ് മീഡിയ ഓഫീസർ വിൻസെൻറ് സിറിൾ, ടെക്നിക്കൽ അസിസ്റ്റൻറ് മനോജ് കുമാർ, പൊരുന്നന്നൂർ ഹെൽത്ത് സൂപ്പർവൈസർ രാജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കാൻസർ ബോധവൽക്കരണ കലാപരിപാടികൾ അരങ്ങേറിബൃഹത്തായ കാൻസർ പ്രതിരോധ, പരിശോധനാ പരിപാടിയാണ് ആരോഗ്യം ആനന്ദം കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ .ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 4 കാൻസർ ദിനത്തിൽ വിവിധ വകുപ്പുകളെയും സന്നദ്ധ, സ്വകാര്യ സംഘടനകളെയും കോർത്തിണക്കിക്കൊണ്ട് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റ ആദ്യഘട്ടം മാർച്ച് 8 ലോക വനിതാ ദിനത്തോടെ അവസാനിക്കും. സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവയെക്കുറിച്ചുള്ള അവബോധം ശക്തമാക്കുക, പരമാവധി സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കി രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുക എന്നിവയാണ് ലക്‌ഷ്യം വയ്ക്കുന്നത്.

ആരോഗ്യവകുപ്പിന്റെ സംവിധാനങ്ങൾക്ക് പുറമെ സ്വകാര്യ ലാബുകൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ എന്നിവയും ഈ പരിപാടിയുടെ ഭാഗമാകും.സ്ത്രീകളിലെ കാൻസർ സംബന്ധിച്ച് പൊതുവെയും പ്രത്യേകിച്ച് സ്തനാർബുദം, ഗർഭാശയഗള അർബുദം എന്നിവ സംബന്ധിച്ചും സമൂഹത്തിൽ അവബോധം വർദ്ധിപ്പിക്കുക,വിവിധതരം കാൻസറുകൾ സംബന്ധിച്ച് സമൂഹത്തിലുള്ള മിഥ്യാധാരണകൾ, ഭീതി എന്നിവ അകറ്റുക,കാൻസർ ബാധിതരോട് സമൂഹത്തിനുള്ള സഹാനുഭൂതി വർദ്ധിപ്പിക്കുകയും സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക,ലക്ഷ്യവിഭാഗത്തിൽപ്പെടുന്ന പരമാവധി സ്ത്രീകളെ സ്തനപരിശോധന, ഗർഭാശയഗള പരിശോധന എന്നിവക്ക് വിധേയരാക്കുക,അർബുദം പരമാവധി നേരത്തെ കണ്ടെത്തി ചികിസ നൽകുകയും അതുവഴി കാൻസർ മൂലമുള്ള മരണ നിരക്ക് കുറയ്ക്കുകയും ചെയ്യുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ക്യാമ്പയിൻ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തവും പിന്തുണയുമുണ്ടാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ദിനീഷ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *