മാനന്തവാടി : ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും സഹകരണത്തോടെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന യുവ ആപ്താ മിത്ര സപ്തദിന പരിശീലനത്തിന് തുടക്കമായി. മാനന്തവാടി മുദ്രമൂല മോറിയാമല റിട്രീറ്റ് സെന്ററില്‍ നടന്ന പരിശീലനം സബ് കളക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം ചെയ്തു.ദുരന്ത സാഹചര്യങ്ങളില്‍ ഫസ്റ്റ് ലൈന്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ യുവാക്കളെ സജ്ജരാക്കുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി,പോലീസ്,അഗ്നിരക്ഷാസേന, എക്‌സൈസ്,വനം,ആരോഗ്യ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വളണ്ടിയര്‍മാര്‍ക്ക് സമഗ്രമായ പരിശീലനം ഉറപ്പാക്കും. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നും തിരഞ്ഞെടുത്ത 100 എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി ഒന്നിന് പരിശീലനം സമാപിക്കും. പരിപാടിയില്‍ എ.ഡി.എം എം.ജെ അഗസ്റ്റിന്‍ അധ്യക്ഷനായി.ജില്ലാ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ കെ.എസ് നാസിയ,ജൂനിയര്‍ സൂപ്രണ്ട് സരിന്‍,ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ പീറ്റര്‍,വാര്‍ഡ് കൗണ്‍സിലര്‍ അനിത,കെ.ഷിജി,വിനോദ് തോമസ്,എച്ച്.ഗണേഷ് കുമാര്‍,ജ്യോതിസ് പോള്‍, എന്‍.വില്‍സണ്‍,പി.എസ് ലിഖിത എന്നിവര്‍ പങ്കെടുത്തു.
