കാവുംമന്ദം : സേവന സന്നദ്ധ ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ രീതിയിൽ തരിയോട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ആനി മേരി ഫൗണ്ടേഷനെ തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പ്രസിഡണ്ട് ഷമീം പാറക്കണ്ടിയിൽ നിന്നും ഫൗണ്ടേഷൻ ചെയർമാൻ ഷാജി പാറയിൽ ഉപഹാരം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് ഭവന നിർമ്മാണം,പുനരുദ്ധാരണം,മറ്റു സഹായങ്ങൾ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട് ഈ കൂട്ടായ്മ. നിർധനരും അർഹരുമായ കുടുംബങ്ങൾക്ക് ഭവന നിർമ്മാണം,ചികിത്സ,കുട്ടികളുടെ പഠനം, ജീവനോപാധികൾ തുടങ്ങിയ നിരവധി മേഖലകളിൽ ഒരുപാട് കുടുംബങ്ങൾക്ക് അത്താണിയാണ് ആനിമേരി ഫൗണ്ടേഷൻ.യോഗത്തിൽ വൈസ് പ്രസിഡണ്ട് പുഷ്പ മനോജ്,സ്ഥിരം സമിതി അധ്യക്ഷ രാധാ പുലിക്കോട്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ,ചന്ദ്രൻ മടത്തുവയൽ, സുന നവീൻ,ബീന റോബിൻസൺ,വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ,സിബിൽ എഡ്വേർഡ് തുടങ്ങിയവർ സംസാരിച്ചു.ഫൗണ്ടേഷൻ ചെയർമാൻ ഷാജി പാറയിൽ മറുപടി പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി സി കെ റസാക്ക് നന്ദിയും പറഞ്ഞു.
